Latest NewsUAENewsInternationalGulf

ദുബായിൽ വൻ ലഹരി വേട്ട: 1.3 ടൺ ലഹരി വസ്തുക്കളുമായി 91 പേർ പിടിയിൽ

ദുബായ്: ദുബായിൽ വൻ ലഹരി വേട്ട. ഓപ്പറേഷൻ ‘ലൊക്കേഷൻസ്’ എന്ന പേരിൽ ദുബായ് പോലീസ് നടത്തിയ പരിശോധനകളിൽ 91 ലഹരിയിടപാടുകാരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 1.3 ടൺ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി.

Also Read:സിൻജിയാംഗിൽ ഉയിഗുർ പ്രവാസി നിർമ്മിച്ച നിസ്കാര കേന്ദ്രം ചൈന തകർത്തു

നേരിട്ടും സാമൂഹികമാധ്യമങ്ങൾ വഴിയും ഉപഭോക്താക്കളെ കണ്ടെത്തിയാണ് ഇവർ ലഹരി വിപണനം നടത്തിയിരുന്നത്. 17.6 കോടി ദിർഹം വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയിരിക്കുന്നത്. സമൂഹത്തിന് വെല്ലുവിളിയുയർത്തുന്ന ലഹരിയിടപാടുകൾക്കെതിരേ സേന നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ദുബായ് പോലീസ് ചീഫ് കാമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ് അൽ മാരി അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള ലഹരിയിടപാടുകളെക്കുറിച്ചുള്ള വിവരം ലഭിച്ചാൽ ഉടൻ പൊലീസിൽ വിവരമറിയിക്കണമെന്ന് പോലീസ് മേധാവി പൊതുജനങ്ങളോടാവശ്യപ്പെട്ടു. സാങ്കേതികതയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button