ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

കടുത്ത സാമ്പത്തിക പ്രതിസന്ധി, ജോലിയും നഷ്ടമായി: കൊവിഡ് ബ്രിഗേഡില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

കഴിഞ്ഞ ഒന്നര വര്‍ഷമായി കൊവിഡ് ബ്രിഗേഡ് ഡ്യൂട്ടി ചെയ്തിരുന്ന ജിന്‍സ് ജോസഫ് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു

തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. മണ്ണന്തല സ്വദേശി ജിന്‍സ് ജോസഫിനെയാണ് ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് ബ്രിഗേഡില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന ജിന്‍സ് ജോസഫിനെ ഈ മാസം ആദ്യം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Read Also : തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തില്ല: ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരം

കഴിഞ്ഞ ഒന്നര വര്‍ഷമായി കൊവിഡ് ബ്രിഗേഡ് ഡ്യൂട്ടി ചെയ്തിരുന്ന ജിന്‍സ് ജോസഫ് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇന്‍സെന്റീവ് അടക്കം കുടിശ്ശിക ഇനത്തില്‍ 45,000 രൂപ ജിന്‍സിന് ലഭിക്കാനുണ്ടെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.

കൊവിഡ് വ്യാപനം കുറഞ്ഞതോടെ 9000 ലധികം കൊവിഡ് ബ്രിഗേഡുമാരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ 650 ലധികം പേര്‍ സുരക്ഷാ ജീവനക്കാരാണ്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button