IdukkiLatest NewsKeralaNattuvarthaNewsCrime

പുലര്‍ച്ചെ വരെ ഫോണ്‍ ഉപയോഗിച്ചു, വീട്ടുകാര്‍ ഫോണ്‍ വാങ്ങി വച്ചു: 15കാരന്‍ ആത്മഹത്യ ചെയ്തു

ഉച്ചയ്ക്ക് ഒരു മണിവരെ പഠിച്ചാല്‍ ഫോണ്‍ തിരികെ കൊടുക്കാമെന്ന് പറഞ്ഞിരുന്നു

പൈനാവ്: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ വാങ്ങി വച്ചു. പത്താക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. വടക്കേപുളിക്കല്‍ വീട്ടില്‍ ആരിഫിന്റെ മകന്‍ റസല്‍ മുഹമ്മദ് (15) ആണ് മരിച്ചത്. ഫോണ്‍ നല്‍കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

Read Also : ട്രെയിനില്‍ തീപിടുത്തം: നാല് കോച്ചുകളിലേക്ക് തീപടര്‍ന്നു, ആളപായമില്ല

ഇടുക്കി കൊക്കയാര്‍ നാരകപ്പുഴയിലാണ് സംഭവം. പുലര്‍ച്ചെ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ വാങ്ങിവച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിവരെ പഠിച്ചാല്‍ ഫോണ്‍ തിരികെ കൊടുക്കാമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് റസല്‍ മുഹമ്മദ് ഒരു മണിവരെ പഠിച്ചിരുന്നു.

തുടര്‍ന്ന് മാതാവിനോട് ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അടുത്ത വീട്ടിലേക്ക് തുണി ഉണക്കാന്‍ പോയതിനാല്‍ ഫോണ്‍ വിദ്യാര്‍ത്ഥിയോടെ എടുത്തുകൊള്ളാന്‍ പറയുകയായിരുന്നു. എന്നാല്‍ ഫോണെടുത്ത് മുറിയില്‍ പോയ റസല്‍ മുഹമ്മദ് മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഉമ്മയും സഹോദരിയും വാതില്‍ തുറന്നപ്പോഴാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button