Latest NewsNewsIndia

അധികാരം ഏതെങ്കിലും ഒരു കുടുംബത്തിന്റേത് ആകുന്നത് ജനാധിപത്യത്തിന് അപകടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുമ്പോള്‍ ഭരണഘടനയുടെ ആത്മാവിന് മുറിവേല്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read : സി ഐ സുധീറിന്റെ സസ്‌പെൻഷൻ: ഇത് കോൺഗ്രസിന്റെ വിജയമെന്ന് വി ഡി സതീശൻ

രാഷ്ട്രീയത്തില്‍ അധികാരം ഏതെങ്കിലും കുടുംബത്തിന്റേത് ആകുകയാണെങ്കില്‍ അത് ജനാധിപത്യത്തിന് അപകടകരമാകും എന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലേറെ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നാല്‍ അത് കുടുംബാധിപത്യമാകില്ല. പക്ഷേ ഒരു കുടുംബം തന്നെ തലമുറകളായി അധികാരം കൈമാറുന്നത് അപകടകരമാണ്. ഇത്തരത്തില്‍ കുടുംബങ്ങള്‍ നയിക്കുന്ന ചില പാര്‍ട്ടികള്‍ ഇന്ത്യയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്രത്തിനായി പോരാടിയ എല്ലാവര്‍ക്കും ഭരണഘടനാ ദിനത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു കൊണ്ട് ഭീകരവാദത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുകയാണെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button