
കൊച്ചി: 21ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി. തെന്മല സ്വദേശിയായ രാജീവന്റെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
പരാതി നല്‍കാനെത്തിയപ്പോള്‍ തന്നെ കമ്പിവേലിയില്‍ കെട്ടിയിട്ട് വിലങ്ങണിയിച്ചു എന്ന പരാതിയുമായാണ് രാജീവന്‍ കോടതിയെ സമീപിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ മരണം കൂടി പരാമര്‍ശിച്ചു കൊണ്ടായിരുന്നു പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്.
പരാതിയില്‍ നടപടി എടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്നതൊന്നും ആവര്‍ത്തിക്കില്ലെന്നും ആളുകള്‍ മരിക്കില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. ഭരണഘടന ദിനമായ ഇന്ന് തന്നെ ഇത് പറയേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും രാജ്യത്തെ ദൈവം രക്ഷിക്കട്ടെ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
Post Your Comments