ErnakulamLatest NewsNattuvarthaNews

മോഡലുകളുടെ മരണം: മോഡലുകളോട് വാക്കുതർക്കം, വാഹനത്തിൽ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ

കൊച്ചി : ദേശീയപാതയിൽ വൈറ്റിലയ്ക്കടുത്ത് മോഡലുകളും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ, ഇവരുടെ വാഹനത്തെ പിന്തുടർന്ന ആഡംബരക്കാർ ഉടമ സൈജു തങ്കച്ചൻ അറസ്റ്റിൽ. ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടർന്നു, അപകടത്തിനുള്ള പ്രേരണ ഉണ്ടാക്കി എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സൈജുവാണ് പോലീസിനെ വിവരം അറിയിച്ചത്. അപകടത്തിൽ മരിച്ച മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുമായി അടുത്ത ബന്ധമാണ് സൈജുവിനുള്ളതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

മോഫിയയുടെ മരണം: പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുള്‍ റഹ്മാനെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. സംഭവദിവസം ഇയാൾ ഹോട്ടലിൽ ഉണ്ടായിരുന്നെന്നും കുണ്ടന്നൂരിൽവച്ച് മോഡലുകളുമായി വാക്കുതർക്കം ഉണ്ടായിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മോഡലുകളെ പിന്തുടർന്ന ഓഡി കാറും പിടിച്ചെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button