
ലക്നൗ: ഒരു നയമോ നേതൃത്വമോ ഒന്നും തന്നെ ഇല്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടി വെന്റിലേറ്ററിലാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ശേഖാവത്ത്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ രാജ്യത്തെ എല്ലാവര്‍ക്കുമറിയാമെന്ന് അദ്ദേഹം പറഞ്ഞു. മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ കോണ്‍ഗ്രസ് ഉപേക്ഷിച്ച് തൃണമൂലില്‍ ചേര്‍ന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Also : തെക്കന്‍ ജില്ലകളില്‍ മഴ കനക്കും: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ യൂത്ത് അപ്ലിഫ്റ്റ്മെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഒരു നയമോ നേതൃത്വമോ ഇല്ലാത്ത അവസ്ഥയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാവി തികച്ചും ഇരുട്ടിലായിരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പാര്‍ട്ടിയില്‍ ചേരിതിരിവുകള്‍ ഉടലെടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ താത്പര്യമുള്ള ആരും കോണ്‍ഗ്രസില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്ത് കോണ്‍ഗ്രസിന്റെ അദ്ധ്യായം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments