കൊല്ലം : വെട്ടിക്കവല ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. ഇതോടെ കൊട്ടാരക്കര സദാനന്ദപുരത്തെ എം സി റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കഠിന ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആന ആദ്യം ഇടഞ്ഞത്. തുടർന്ന് അഞ്ചുകിലോമീറ്റർ വിവിധ റോഡുകളിലൂടെ ഓടി സദാനന്ദപുരത്ത് എത്തുകയായിരുന്നു. പിന്നീട് എം സി റോഡിന് തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ അവിടെ വച്ചാണ് തളച്ചത്.
Read Also : തണ്ണീര്‍ത്തട അതോറിറ്റിയില്‍ വിവിധ തസ്തികകളില്‍ അവസരം : ഇപ്പോൾ അപേക്ഷിക്കാം
സാധാരണ ശാന്ത സ്വഭാവക്കാരനായ മണികണ്ഠൻ വിരണ്ടോടാൻ കാരണമെന്തെന്ന് വ്യക്തമല്ല. ക്ഷേത്രത്താേട് ചേർന്ന സ്ഥലത്താണ് ആനയെ തളച്ചിരുന്നതെന്നും ഒരു പൂച്ച കുറുകെ ചാടിയതോടെ ഭയന്ന ആന ചങ്ങല പൊട്ടിച്ച് ഓടുകയായിരുന്നു എന്നുമാണ് പാപ്പാൻ വനംവകുപ്പ് അധികൃതരോട് പറഞ്ഞത്.
Post Your Comments