കുറ്റിപ്പുറം: പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി. സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അപമാനിച്ചയാൾക്കെതിരെ പരാതി നൽകാൻ എത്തിയപ്പോഴാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ ഒരു സിവിൽ പോലീസ് ഓഫിസർ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. പിന്നീട് മൊഴിയെടുക്കുന്ന സമയത്തും തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും യുവതി പറയുന്നു.
മക്കളുമൊത്ത് വാടക ക്വാർട്ടേഴ്സിൽ ആണ് യുവതിയുടെ താമസം. പ്രദേശത്തുള്ള ടാക്സി ഡ്രൈവറെയും തന്നെയും ചേർത്ത് പ്രദേശത്തുള്ളയാൾ അപവാദങ്ങൾ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ഗൾഫിലുള്ള ഭർത്താവിന്റെയും മക്കളുടെയും നിർദേശപ്രകാരം കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റിപ്പുറം സി.ഐ തനിക്ക് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും സ്റ്റേഷനിലെ ഒരു സിവിൽ പൊലീസ് ഓഫിസർ പരാതിയിൽ തെളിവുകളില്ലെന്നും കോടതി തള്ളും എന്നുമുള്ള വാദം ഉന്നയിച്ച് മാനസികമായി തളർത്തുകയും കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
Read Also : ‘എയ്ഡൻ അനു അജിത് അഥവാ തീപ്പൊരി’: കുഞ്ഞിന് പേരിട്ടത് ഗർഭിണിയായിരിക്കുമ്പോഴെന്ന് അനുപമ
മഹല്ല് വാട്സ്ആപ് ഗ്രൂപ്പുകളിൽ തന്നെപ്പറ്റി അപവാദം പ്രചരിപ്പിച്ച പ്രതിയുടെ മൊബൈൽ നമ്പർ അടക്കം നൽകിയിട്ടും ഇയാൾക്കെതിരെ തെളിവില്ല എന്നാണ് ഈ പൊലീസുകാരൻ പറഞ്ഞത്. പൊലീസുകാരന്റെ നടപടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും വനിത കമീഷനും പരാതി നൽകുമെന്നും യുവതി പറഞ്ഞു.
Post Your Comments