KeralaLatest NewsNews

ക്ലീന്‍ ഷേവ് ചെയ്ത് സുന്ദരനാകണമെന്ന് ഭാര്യ ആവശ്യപ്പെട്ടതിന് കൊടിയ മര്‍ദ്ദനം : ഇമാമിനെതിരെ കേസ്

ലക്‌നൗ : താടി വടിച്ച് സുന്ദരനാകണമെന്ന ആവശ്യപ്പെട്ട ഭാര്യയെ പീഡിപ്പിച്ച ഇമാമിനെതിരെ കേസ് . യുപിയിലെ അലിഗഢ് ജില്ലയിലാണ് സംഭവം. അക്രാബാദ് പില്‍ഖാനയില്‍ താമസിക്കുന്ന ജലാലുദ്ദീനാണ് താടി വടിക്കാന്‍ പറഞ്ഞതിന് ഭാര്യയെ മര്‍ദ്ദിച്ചത്. പ്രാദേശിക പള്ളിയിലെ ഇമാമാണ് ജലാലുദ്ദീന്‍.

Read Also : മുത്തലാഖ് നിരോധന നിയമത്തെ ഇടതുപക്ഷം എതിര്‍ത്തത് ഇത്തരം നരാധമന്‍മാരെ സംരക്ഷിക്കാൻ: വി മുരളീധരൻ

2020 ജൂണ്‍ 6 നാണ് സത്‌നാപൂര്‍ ഗ്രാമത്തിലെ താമസക്കാരനായ ഇമാമുദ്ദീന്റെ മകള്‍ ബീനയെ ജലാലുദീന്‍ വിവാഹം കഴിച്ചത് . എന്നാല്‍ വിവാഹം കഴിഞ്ഞ് അധികംവൈകും മുന്‍പ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചു. ജലാലുദ്ദീന്‍ താടി വടിച്ച് നല്ല രീതിയില്‍ നടക്കണമെന്നായിരുന്നു ഭാര്യയുടെ ആവശ്യം. എന്നാല്‍ ഇതിന് ജലാലുദ്ദീന്‍ തയ്യാറായില്ല . മാത്രമല്ല ഇതിന്റെ പേരില്‍ യുവതിയെ പീഡിപ്പിക്കാനും തുടങ്ങി . തുടര്‍ന്നാണ് സ്വന്തം വീട്ടിലേക്ക് യുവതി മടങ്ങിയത്. മുത്തലാഖ് , സ്ത്രീധന പീഡനം, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജലാലുദ്ദീനെതിരെ പരാതിയും നല്‍കി .

അതേസമയം, ഇമാമായ തനിക്ക് താടി വടിക്കാന്‍ ആവില്ലെന്നാണ് ജലാലുദ്ദീന്‍ പറയുന്നത് . മതപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭാര്യയെ ബോധ്യപ്പെടുത്താന്‍ ഒരുപാട് ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഇമാം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button