പാലക്കാട്: മന്ത്രവാദ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഒറ്റപ്പാലം അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. പട്ടാമ്പി സ്വദേഴി സ്വദേശി അബു താഹിറിനെയാണ് കോടതി പീഡനക്കേസിൽ ശിക്ഷിച്ചത്. 2017 ഏപ്രിൽ 8 നാണ് കേസിനാസ്പദമായ സംഭവം.
കോയമ്പത്തൂർ സ്വദേശിനിയായ 21 കാരിയെ ആണ് അബു താഹിർ പീഡിപ്പിച്ചത്. ബന്ധുക്കളോടൊപ്പം ആണ്ട് നേർച്ചക്കായി പട്ടാമ്പിയിലെ അബു താഹിറിന്റെ വീട്ടിലെത്തിയാതായിരുന്നു യുവതി. നേർച്ചക്ക് ശേഷം യുവതിയും ബന്ധുക്കളും ഇയാളുടെ വീട്ടിൽ താമസിച്ചു. 37 കാരനായ അബു താഹിറിനെ യുവതിയും ബന്ധുക്കളും കണ്ണടച്ച് വിശ്വസിച്ചു. യുവതിക്ക് നിരന്തരമായി തലവേദനയും ശരീര വേദനയും ഉണ്ടാകാറുണ്ടെന്ന് ബന്ധുക്കൾ അബു താഹിറിനെ അറിയിച്ചു.
ഇതോടെ, യുവതിയെ പരിശോധിച്ച് യുവതിയുടെ ശരീരത്തിൽ ചെകുത്താൻ ബാധിച്ചെന്നും മന്ത്രവാദം നടത്തി ഇതൊഴിപ്പിക്കേണ്ടതായി വരുമെന്നും ഇയാൾ ബന്ധുക്കളോട് പറഞ്ഞു. മന്ത്രവാദത്തിൽ താൻ പുലിയാണെന്ന് പറഞ്ഞ് ഇയാൾ യുവതിയെയും ബന്ധുക്കളെയും കൈയ്യിലെടുത്തു. തുടര്‍ന്നാണ് യുവതിയെ മറ്റൊരു മുറിയിൽ വെച്ച് അബു താഹിർ പീഡിപ്പിച്ചത്. സംഭവത്തിൽ ബന്ധുക്കളായ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. കേസിൽ പതിനാല് സാക്ഷികളെ വിസ്തരിച്ചു.
Post Your Comments