ഒറ്റപ്പാലം: യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി കള്ളാടിപറ്റ സ്വദേശി അബുതാഹിർ മുസ്ലിയാരെയാണ് (37) കോടതി ശിക്ഷിച്ചത്.
ഒറ്റപ്പാലം അഡീഷണൽ കോടതി ആണ് ശിക്ഷ വിധിച്ചത്. രോഗ ചികിത്സക്കായി വീട്ടിലെത്തിയതായിരുന്നു യുവതി. ഈ സമയത്താണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.
Read Also മയക്കുമരുന്ന് വിഭാഗത്തിൽപെട്ട നൈട്രോസെപാം ഗുളിക വിൽപന : യുവാവ് അറസ്റ്റിൽ
2017 ഏപ്രിൽ എട്ടിനാണ് കേസിനാപസ്പദമായ സംഭവം. പ്രതി സ്ഥാനത്ത് യുവതിയുടെ രണ്ട് ബന്ധുക്കളും ഉണ്ടായിരുന്നു. എന്നാൽ ഇവരെ കോടതി വെറുതെ വിട്ടു.
Post Your Comments