കണ്ണൂര്‍: നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രാജസ്ഥാന് കോട്ട സ്വദേശി അറസ്റ്റിൽ. രാജസ്ഥാന് കോട്ട സ്വദേശിയായ വിക്കി ബ്യാരിയാണ് (25) അറസ്റ്റിലായത്.
കണ്ണൂര്‍ ടൗണ്‍ പൊലീസ് ആറുമാസത്തിനു ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കണ്ണൂരില്‍ നിന്ന് പൊലീസ് സംഘം രാജസ്ഥാനിലെത്തിയാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ വിക്കിയുടെ സഹോദരി കാജോളിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ ബലൂണ്‍ വില്പന നടത്തുകയായിരുന്ന വിക്കി ബ്യാരി, സഹോദരി കാജോളിന്റെ സഹായത്തോടെയാണ് മറ്റൊരു രാജസ്ഥാന് സംഘത്തിലെ ബലൂണ്‍ വില്പനക്കാരിയായ 16കാരിയെ പീഡിപ്പിച്ചത്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി : യുവാവിനെതിരെ കേസെടുത്തു
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോയുടെ നിർദേശപ്രകാരമാണ് കേസന്വേഷണം ഊർജിതമാക്കിയത്. വിക്കി പ്രണയം നടിച്ചാണ് സഹോദരിയുടെ സഹായത്തോടെ പെണ്‍കുട്ടിയെ വശീകരിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments