മുംബൈ: ഖാലിസ്ഥാൻ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ എഫ്ഐആർ രെജിസ്റ്റർ ചെയ്ത മുംബൈ പോലീസിനെതിരെ പരിഹസവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സിഖ് സംഘടനയുടെ പരാതിയിൽ കങ്കണയ്ക്കെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് താരം പരിഹാസവുമായി രംഗത്ത് വന്നത്.
മദ്യം നിറച്ച ഗ്ലാസുമായി പോസ് ചെയ്ത് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘മറ്റൊരു ദിവസം മറ്റൊരു കേസ്, ഇനി എങ്ങാനും അടുത്ത ദിവസം അവരെന്നെ അറസ്റ്റ് ചെയ്യാൻ വന്നാൽ എന്റെ അവസ്ഥ ഇതായിരിക്കും’ കങ്കണ കുറിച്ചു.
മണ്ഡല മകരവിളക്ക് തീർത്ഥാടനം: ശബരിമലയില്‍ ശക്തമായ സുരക്ഷയൊരുക്കി പോലീസ്
കാർഷിക നിയമത്തെ വിമർശിച്ച് സമരം ചെയ്യുന്നവർ ഖാലിസ്ഥാൻ അനുകൂലികളാണെന്ന് കങ്കണ വിമർശിച്ചിരുന്നു. ഇതേതുടർന്ന് സിഖ് സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഡൽഹിയിലെ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയാണ് കങ്കണയ്ക്കെതിരെ പരാതി നൽകിയത്.
Post Your Comments