കൊച്ചി: ഹലാൽ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി കെടി ജലീൽ. മന്ത്രിച്ചൂതിയതാണ് ഹലാൽ ഭക്ഷണമായി നൽകുന്നതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജലീൽ പറഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രചരണങ്ങൾ ദുരുദ്ദേശത്തോടെയാണെന്നും ഇതു മനസ്സിലാക്കാനുള്ള വിവേകമാണ് കാലം ഒരു ശരാശരി ഭാരതീയനിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കെ.ടി ജലീൽ വ്യക്തമാക്കി.
‘വിൽക്കപ്പെടുന്ന മാംസം തലക്കടിച്ചോ ശ്വാസം മുട്ടിച്ചോ കഴുത്ത് പിരിച്ചോ കൊന്ന മൃഗങ്ങളുടേതോ പക്ഷികളുടേതോ അല്ലെന്നും ശ്വാസ നാളവും അന്നനാളവും അറുത്ത് രക്തം വാർന്ന ഇറച്ചിയാണെന്നും അറിയിക്കാൻ വേണ്ടിയാവണം ‘ഹലാൽ’ അഥവാ അനുവദിനീയം എന്ന ബോർഡ് ചിലർ സ്ഥാപിച്ചു തുടങ്ങിയത്. തലക്കടിച്ചും ശ്വാസം മുട്ടിച്ചും കഴുത്ത് പിരിച്ചും കൊന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ മാംസം വേണമെന്ന് നിർബന്ധമുള്ളവർ വഞ്ചിക്കപ്പെടാതിരിക്കാനും ഇത്തരം ബോർഡുകൾ ഉപകരിക്കും. പ്രസവ വാർഡിൻ്റെ മുമ്പിൽ സ്ത്രീകൾക്ക് മാത്രം എന്ന് ആരും എഴുതി വെക്കാറില്ലല്ലോ?’, ജലീൽ ചോദിക്കുന്നു.
Also Read:പമ്പാ സർവീസുകളിൽ ടിക്കറ്റ് നിരക്ക് അന്യായമായി വർദ്ധിപ്പിച്ച് കെഎസ്ആർടിസി
മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നൽകുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ സിദ്ധന്മാർക്കിടയിൽ വ്യാപകമായി കാണാനാകും. മന്ത്രിച്ചൂതി നൽകപ്പെടുന്ന ഭക്ഷണമാണ് ‘ഹലാൽ’ ഭക്ഷണമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. സത്യവും അർധസത്യവും അസത്യവും പറഞ്ഞു കേട്ടതും കേട്ടതിൻമേൽ കേട്ടതും ഊഹാപോഹങ്ങും എല്ലാംകൂടി വറുത്തരച്ച് ഒരു പ്ലേറ്റിൽ വിളമ്പുന്നത് തീർത്തും ദുരുദ്ദേശത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments