ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

ആരെങ്കിലും പള്ളിക്കെട്ട്‌ ശബരിമലയ്ക്ക്‌ പാടുന്നത്‌ കേട്ടിട്ട്‌ കോരിത്തരിക്കുന്നത്‌ ആദ്യമായാണ്: വൈറലായി ജാഫർ ഇടുക്കി

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമ വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ ജാഫർ ഇടുക്കി എന്ന കലാകാരനും പ്രേക്ഷകർക്ക് കൂടുതൽ പരിചിതനാവുകയാണ്. അദ്ദേഹം പണ്ട് കോമഡി ഷോയിൽ പാടിയ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പാട്ട് പങ്കുവച്ചുകൊണ്ട് പലരും രംഗത്തു വന്നിട്ടുണ്ട്. ആരെങ്കിലും പള്ളിക്കെട്ട്‌ ശബരിമലയ്ക്ക്‌ പാടുന്നത്‌ കേട്ടിട്ട്‌ കോരിത്തരിക്കുന്നത്‌ ആദ്യമായാണെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് നെൽസൻ ജോസഫ് പറയുന്നു.

Also Read:പാവയ്ക്ക ജ്യൂസിന്റെ ഔഷധ ഗുണങ്ങൾ..!!

മിമിക്രി, കോമഡി രംഗത്തെ നിറ സാന്നിധ്യമായിരുന്നു മുൻപ് ജാഫർ ഇടുക്കി. പിന്നീട് മഹേഷിന്റെ പ്രതികാരം ഇഷ്‌ക് തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാവുകയായിരുന്നു. ചുരുളിയിലെ ജാഫർ ഇടുക്കിയുടെ കഥാപാത്രം വലിയതോതിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടു വരികയാണ്.

അതേസമയം, അശ്ലീല സംഭാഷണങ്ങൾ ഉണ്ടെന്ന് കാണിച്ച് ചുരുളി സിനിമയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമ പിൻവലിക്കണമെന്ന് വരെ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button