UAELatest NewsNewsInternationalGulf

ഇന്ത്യയുടെ പാരമ്പര്യത്തെയും സാധ്യതകളെയും വ്യക്തമായ രീതിയിൽ ഉയർത്തിക്കാട്ടി: ഇന്ത്യൻ പവലിയനെ പ്രശംസിച്ച് എഐഎ

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യൻ പവലിയനെ പ്രശംസിച്ച് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്‌സ്(എഐഎ). ഇന്ത്യൻ പവിലിയൻ ഏറ്റവും ഉദാത്തമായ പവിലിയനുകളിൽ (ഐക്കോണിക്) ഒന്നാണെന്നും ചലിക്കുന്ന ഇന്ത്യ എന്ന ആശയത്തെ ഏറ്റവും പ്രതീകാത്മകമായി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞെന്നും എഐഎ വിലയിരുത്തുന്നു. ഇന്ത്യയുടെ പാരമ്പര്യത്തെയും സാധ്യതകളെയും വ്യക്തമായ രീതിയിൽ ഉയർത്തിക്കാട്ടാൻ പവിലിയന് സാധിച്ചെന്നാണ് എഐഎ പ്രസിഡന്റ് ഡാനിയൽ എസ്.ഹർത് പറയുന്നത്.

Read Also: ദ്രാവിഡിനും രോഹിതിനും യുവ താരങ്ങളെ കൈകാര്യം ചെയ്യുവാന്‍ നന്നായി അറിയാം: വെങ്കടേഷ് അയ്യര്‍

ഇന്ത്യൻ പവലിയനിൽ ഇതിനോടകം മൂന്നരലക്ഷം പേർ സന്ദർശനം നടത്തിയിട്ടുണ്ട്. ഒക്ടോബർ ഒന്നിനാണ് ദുബായ് എക്സ്പോ വേദിയിൽ ഇന്ത്യൻ പവലിയൻ ആരംഭിച്ചത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇന്ത്യൻ പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എക്സ്പോയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച പവലിയനുകളിൽ ഒന്നാണ് ഇന്ത്യൻ പവലിയൻ.

ദുബായ് എക്‌സ്‌പോ അവസാനിച്ച ശേഷം സെമിനാറുകൾക്കും പ്രദർശനങ്ങൾക്കുമുള്ള വേദിയാക്കി ഇന്ത്യൻ പവലിയനെ ഉപയോഗപ്പെടുത്താം. 1.2 ഏക്കർ സ്ഥലത്ത് നിർമിച്ചിരിക്കുന്ന പവിലിയന്റെ പുറം ഭാഗം സ്വയം തിരിയുന്ന 600 ബ്ലോക്കുകൾ ഉപയോഗിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. ദിക് ഷു കുക്‌റെജിന്റെ നേതൃത്വത്തിലുള്ള സി.പി കുക്‌റെജാ ആർക്കിടെക്ട്‌സ് രൂപകൽപന ചെയ്ത പവിലിയന് ലഭിച്ച നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി അറിയിച്ചു.

Read Also: ‘നീ ഹലാൽ പറഞ്ഞു ഭിന്നിപ്പിക്കുമ്പോൾ ഞങ്ങൾ ഗുരുവായൂരമ്പലത്തിൽ പോയി പായസം കഴിച്ചു സുരേന്ദ്രാ’, അഷ്ഫറഫ് പോസ്റ്റ് മുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button