എറണാകുളം: സമൂഹത്തിൽ ഹലാൽ തർക്കം ഉണ്ടാക്കി സംഘികൾ വിഷം ചീറ്റുമ്പോൾ ഞങ്ങൾ ഗുരുവായൂർ അമ്പലത്തിൽ പോയി പായസം കഴിച്ചു എന്നും പ്രസാദമൂട്ട് കഴിച്ചു എന്നും ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് അഷറഫ് ചാവക്കാട് എന്ന യുവാവ്. കെ സുരേന്ദ്രനെതിരെ ആയിരുന്നു ഇയാളുടെ പോസ്റ്റ്. എന്നാൽ പോസ്റ്റിൽ വിചാരിച്ചതു പോലെ എതിർപ്പുകൾ ആയിരുന്നില്ല ഉണ്ടായത്. പകരം പലരും അഭിനന്ദിക്കുകയായിരുന്നു ചെയ്തത്.
ഇതോടെ ഇയാളുടെ സമാന മതവിശ്വാസികൾ ഇയാൾക്കെതിരെ തിരിയുകയും അവസാനം ഇയാൾ പോസ്റ്റ് മുക്കുകയുമായിരുന്നു. ഇവർ രണ്ടുപേർ കറുപ്പ് മുണ്ടും ഉടുത്തു അമ്പലത്തിന്റെ മുന്നിൽ നിൽക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. ശബരിമല പോകുമ്പോൾ കറുപ്പുടുത്തു സ്വാമിമാർ ഗുരുവായൂർ ദർശനവും കഴിഞ്ഞാണ് പോകാറുള്ളത്. ഇതേപോലെ ഇവരും ഇവിടെ എത്തി ഫോട്ടോ എടുക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
എന്നാൽ പോസ്റ്റ് മൂലം ഹിന്ദുക്കളോ ബിജെപി അനുഭാവികളോ ആരും തന്നെ ഇയാൾക്കെതിരെ പ്രതികരണം നടത്തിയില്ല. ഗുരുവായൂരെ ആചാരങ്ങള്‍ ലംഘിക്കാന്‍ തയ്യാറാകാതെ പ്രസാദവും പായസവും ഭക്ഷിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച യുവാവിന്റെ പോസ്റ്റിന് ഭക്ത ജനങ്ങളുടെ വലിയ അഭിനന്ദനങ്ങള്‍ ആണ് ലഭിച്ചത്. എന്നാല്‍ ഇതോടെ തീവ്ര സ്വഭാവമുള്ള ചില മതസംഘടനകള്‍ യുവാവിനെ ഭീഷണിപ്പെടുത്തി പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം. പോസ്റ്റ് കാണാം:
Post Your Comments