KannurLatest NewsKeralaNattuvarthaNews

സ്കൂൾ വിട്ടു വരുന്ന വഴിയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

പേ​രാ​വൂ​ര്‍ സെൻറ്​ ജോ​സ​ഫ്സ്​ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്

പേ​രാ​വൂ​ര്‍: സ്‌​കൂ​ളി​ല്‍ നി​ന്നും ക്ലാ​സ്​ ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്ചയാണ് സംഭവം. പേ​രാ​വൂ​ര്‍ സെൻറ്​ ജോ​സ​ഫ്സ്​ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്. സ്‌​കൂ​ൾ വി​ട്ട്​ വ​രു​ന്ന വഴിയിലാണ് സംഭവം.

ഹൈ​സ്‌​കൂ​ളി​ല്‍ നി​ന്നിറങ്ങി പേ​രാ​വൂ​ര്‍ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം വ​ഴി മെ​യി​ന്‍ റോ​ഡി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ ക​റു​ത്ത കാ​റി​ല്‍ നി​ന്ന് ര​ണ്ടു​പേ​ര്‍ ഇ​റ​ങ്ങി കു​ട്ടി​യെ ബ​ല​മാ​യി പി​ടി​ച്ചു കാ​റി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും കു​ത​റി​യോ​ടി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും വി​ദ്യാ​ര്‍ഥി പ​റ​ഞ്ഞു.

Read Also : നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : രാജസ്ഥാന്‍ സ്വദേശി പിടിയിൽ

തുടർന്ന് വി​ദ്യാ​ര്‍ഥി​യു​ടെ പി​താ​വ് സം​ഭ​വം സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പേ​രാ​വൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ പേ​രാ​വൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button