കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വിന്റെ (21) ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന ആലുവ സിഐ സി.എല്‍ സുധീറിനെ സ്ഥലം മാറ്റി. ഡിഐജി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ സിഐയെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റാന്‍ തീരുമാനമായി. സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.
Read Also : ‘കുഞ്ഞു തീ’, മകന് പേരിട്ട് അനുപമ: വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ ജീവിച്ചു കാണിക്കുമെന്ന് അനുപമ
എന്നാല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മോഫിയ പര്‍വിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിലായിട്ടുണ്ട്. ഇന്നലെയാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മോഫിയ പര്‍വ് ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് കുറിച്ചിരുന്നു.
അതേസമയം മോഫിയ കേസില്‍ ആരോപണ വിധേയനായ സിഐ ഉത്ര വധക്കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനാണ്. ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഭാര്യ ഉത്രയെ കടിപ്പിച്ച് കൊന്ന കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഇയാള്‍ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. 2020 ജൂണില്‍ അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്.
Post Your Comments