തിരുവനന്തപുരം: എതിർപ്പുകളെ മറികടന്ന് കെ റയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ റെയിലിന് എവിടെ നിന്നാണ് സര്‍ക്കാര്‍ പണം കണ്ടെത്തുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു. ഇത്രയും പണം ചെലവാക്കിയാലുള്ള ഗുണമെന്താണെന്നും, എത്ര യാത്രക്കാരെ ഉള്‍ക്കൊള്ളാനാവുമെന്ന് സർക്കാർ ഉത്തരം പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
‘കേരളത്തെ നന്ദിഗ്രാമാക്കാന്‍ പോകുന്ന വിഷയമാണ് കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി. സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്’, വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
‘കാസര്‍കോടും തിരുവനന്തപുരത്തും എന്ത് വ്യാപാരമാണ് ഉള്ളത്?. കേരളത്തില്‍ ഇത്രയും വലിയ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ അതില്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ട്. പാരിസ്ഥിതിക പഠനം നടത്താതെ എങ്ങനെയാണ് ഈ പദ്ധതി നടപ്പാക്കുക’, പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Post Your Comments