പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ആറ് കോടി രൂപയുടെ വരുമാനം. ഹലാല്‍ ശര്‍ക്കര വിവാദം ബാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനെക്കാള്‍ പത്തിരട്ടി വരുമാനമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ആദ്യ ഏഴ് ദിവസത്തില്‍ 7500 ഓളം തീര്‍ത്ഥാടകരാണ് ശബരിമലയില്‍ പ്രതിദിനം ദര്‍ശനത്തിന് എത്തിയത്.
Read Also : ആന്ധ്രയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും മഴ: 49 മരണം, കാണാതായ അമ്പതോളം പേര്‍ക്ക് വേണ്ടി തെരച്ചില്‍
അപ്പം അരവണ വിറ്റുവരവിലും കാണിക്കയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം ടിന്‍ അരവണയും അമ്പതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയതോടെ ശര്‍ക്കര വിവാദം അപ്പം അരവണ വില്‍പ്പനയെ ബാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. വഴിപാട് ഇനത്തില്‍ 20 ലക്ഷം രൂപയാണ് ലഭിച്ചത്.
പതിനെട്ടാം പടിക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയ് തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവ ലേലത്തില്‍ പോകാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് തന്നെ ദിവസവും തൂക്കി വില്‍ക്കുകയാണ്.
Post Your Comments