ThiruvananthapuramLatest NewsKeralaNattuvarthaNews

കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറും: വിമർശനവുമായി ഇ ശ്രീധരൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ രംഗത്ത്. പദ്ധതി നടപ്പിലായാൽ കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിലവിലെ അലൈൻമെന്റിനെ വിമർശിച്ച അദ്ദേഹം ഈ പദ്ധതി സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്നും വ്യക്തമാക്കി.

സർക്കാർ പ്രഖ്യാപിച്ചതുപോലെ പദ്ധതി 2025ൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും, രാത്രിയിൽ ചരക്കുഗതാഗതം നടത്തുമെന്ന കെ റെയിൽ പ്രഖ്യാപനം അപ്രായോഗികമാണെന്നും പത്രക്കുറിപ്പിലൂടെ ഇ ശ്രീധരൻ വ്യക്തമാക്കി.

മദ്യഷാപ്പിൻെറ പശ്ചാത്തലത്തിൽ കീർത്തനം ചിത്രീകരിച്ചു: ‘ചുരുളി’ സിനിമയുടെ പോസ്റ്റർ കത്തിച്ച് പ്രതിഷേധം

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ ആരാണ് നിർത്തലാക്കിയതെന്ന് വ്യക്തമാക്കണമെന്നും പദ്ധതി നിർമ്മാണം സമയത്ത് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ ഈ രണ്ട് നഗരങ്ങളിലൂടെയും ലൈറ്റ് മെട്രോ സർവീസ് ആരംഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button