Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsYouthNewsMenWomenLife StyleHealth & Fitness

ഈ ഭക്ഷണങ്ങൾ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും

ശരീരത്തിലെ കലോറിയുടെ ഏകദേശം 20 ശതമാനവും ഉപയോഗിക്കുന്നത് മസ്തിഷ്കം ആണ്

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം വഹിക്കുന്നു. ശരീരത്തിലെ കലോറിയുടെ ഏകദേശം 20 ശതമാനവും ഉപയോഗിക്കുന്നത് മസ്തിഷ്കം ആണ്.

അതിനാല്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യം ശീലമാക്കുന്നത് നല്ലതാണ്.

കശുവണ്ടി വിറ്റാമിന്‍ ഇയുടെ കലവറയാണ്. ഇത് തലച്ചോറിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായി നിലനിറുത്തുന്നതിന് ധാന്യങ്ങള്‍ ആവശ്യമാണ്. അതിനാൽ അവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കുക.

Read Also : കാട്ടാനക്കൂട്ടത്തിന്റെ ശല്യം : സ്കൂ​ളി​ന് അവധി പ്രഖ്യാപിച്ചു

ഡാര്‍ക്ക് ചോക്കളേറ്റ്, കോഫി, മുട്ട, കപ്പലണ്ടി, അവോക്കാഡോ, സോയ, വാള്‍നെട്ട്, പിസ്ത എന്നീ ഭക്ഷണങ്ങളും കഴിക്കുക. കൂടാതെ ഭക്ഷണത്തിനൊപ്പം കൃത്യമായ ഉറക്കവും വ്യായാമവും ശീലമാക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.

ബീറ്റ്‌റൂട്ട്, തക്കാളി, മധുരക്കിഴങ്ങ്, മത്തങ്ങ, ക്യാരറ്റ്, സ്പിനാച്ച് തുടങ്ങിയ കടുംനിറമുള്ള പച്ചക്കറികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗത്തിലൂടെ തലച്ചോറിലെ കോശങ്ങള്‍ക്കു ശക്തിയും ആരോഗ്യവും ലഭിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button