WayanadNattuvarthaKeralaNews

കാട്ടാനക്കൂട്ടത്തിന്റെ ശല്യം : സ്കൂ​ളി​ന് അവധി പ്രഖ്യാപിച്ചു

നാ​ല​ഞ്ചു ദി​വ​സ​ങ്ങ​ളാ​യി ഏ​ഴ്​ ആ​ന​ക​ള​ട​ങ്ങി​യ കൂ​ട്ടം പ്ര​ദേ​ശ​ത്ത് വിഹരിക്കുകയാണ്

മേ​പ്പാ​ടി: എ​രു​മ​ക്കൊ​ല്ലി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടത്തിന്റെ വിഹാരം. പ്രദേശത്തെ ജനങ്ങൾ ഭീ​തി​യി​ലാണ്. നാ​ല​ഞ്ചു ദി​വ​സ​ങ്ങ​ളാ​യി ഏ​ഴ്​ ആ​ന​ക​ള​ട​ങ്ങി​യ കൂ​ട്ടം പ്ര​ദേ​ശ​ത്ത് വിഹരിക്കുകയാണ്.

ഗ​വ. എ​ല്‍.​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം തമ്പ​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ സ്കൂ​ളി​ന് തിങ്കളാഴ്ച രാ​വി​ലെ ​ത​ന്നെ അ​ധി​കൃ​ത​ര്‍ അ​വ​ധി ന​ല്‍​കി. വ​നം​വ​കു​പ്പ​ധി​കൃ​ത​ര്‍ ആ​ന​ക​ളെ തു​ര​ത്തി​യാ​ലും അ​വ പി​ന്നീ​ടും തി​രി​ച്ചെ​ത്തു​കയാണ്.

Read Also : പ്രണയം നിരസിച്ചു : യു​വാ​വ് വിദ്യാർഥിനിയെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

വ​നം വ​കു​പ്പ​ധി​കൃ​ത​ര്‍ സൈ​റ​ണ്‍ മു​ഴ​ക്കി​യും പ​ട​ക്കം പൊ​ട്ടി​ച്ചും രാ​വി​ലെ മു​ത​ല്‍ ആ​ന​ക​ളെ തു​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​ലേ​ര്‍​പ്പെ​​ട്ടെ​ങ്കി​ലും വൈ​കീ​ട്ട് ആറോടെയാണ്​ ആ​ന​ക്കൂ​ട്ടം ചെമ്പ്ര വ​ന​മേ​ഖ​ല​യി​ലേ​ക്ക് പി​ന്‍​വാ​ങ്ങി​യ​ത്. സെ​ക്​​ഷ​ന്‍ ഫോ​റ​സ്​​റ്റ്​​ ഓ​ഫി​സ​ര്‍ സു​രേ​ഷ് കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ലുളള വനംവകുപ്പ് അധികൃതർ ആണ് ആനകളെ തുരത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button