ErnakulamNattuvarthaLatest NewsKeralaNews

9 മണിക്ക് അതിശക്തമായി പ്രതികരിക്കും: ദുൽഖർ സൽമാന് വണ്ടി കൊണ്ട് പല അഭ്യാസവും ആകാം അല്ലേ?: പൊട്ടിത്തെറിച്ച് ഇബുൾജെറ്റ്

കൊച്ചി: കുറുപ്പ് സിനിമയുടെ പ്രെമോഷന് വേണ്ടി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയ സംഭവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർ രംഗത്ത്. വാഹനം അനുവാദമില്ലാതെ രൂപമാറ്റം ചെയ്തതിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടി നേരിട്ട ഇ ബുൾജെറ്റ് സഹോദരൻമാരുടെ വാർത്ത കേരളത്തിൽ അടുത്തിടെ വലിയ ചർച്ചയായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും ഇതിനെതിരെ ഇന്ന് ഒൻപത് മണിക്ക് ശക്തമായി പ്രതികരിക്കുമെന്നും ഇവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം ദുൽഖറിന്റെ ‘കുറുപ്പ്’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിനെതീരെ ഉയർന്ന വിവാദത്തിൽ അണിയറപ്രവർത്തകർ വിശദീകരണവുമായി രംഗത്തെത്തി. നിയമപ്രകാരം പണം നൽകിയാണ് വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും പാലക്കാട് ആർടിഒ ഓഫിസിൽ ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡിൽ ഇറക്കിയതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

ഇബുൾജെത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കേസിലെ ദുരൂഹത നീക്കണം, മുഖ്യമന്ത്രിയെ കണ്ട് അൻസിയുടെ പിതാവ്: പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

MVD ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത് രണ്ടു വണ്ടിയും വൈറ്റ് ബോർഡ് പക്ഷേ ഞങ്ങൾ ചെയ്ത തെറ്റ്. കുറുപ്പിന്റെ പ്രമോഷൻ ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥർ പോലും പരിശോധിച്ചിട്ട് പോലുമില്ല. സിനിമാതാരങ്ങൾക്ക് എന്തും ആകാം. പക്ഷേ ഞങ്ങളെപ്പോലുള്ള പാവം ബ്ലോഗർമാർ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാൻ ഇവിടെ പലരും ഉണ്ട്. ഒരു മീഡിയക്കാർ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല ഞങ്ങൾ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങൾ പ്രതികരിക്കുന്നു.

എന്നാൽ ഈ വാഹനം കൊണ്ട് ദുൽഖർ സൽമാൻ ഡ്രാഫ്റ്റ് ചെയ്യുകയും പല അഭ്യാസങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ അത് സമൂഹത്തിന് നല്ലതും, ഞങ്ങൾ തെറ്റ് ആയി മാറുന്നത് എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പാവപ്പെട്ട വണ്ടിയിൽ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button