തിരുവനന്തപുരം: പരാതിക്കാരിയായ നവവധുവിനോട് മോശമായി പെരുമാറിയ പോലീസുകാരുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദ അന്വേഷണം വേണമെന്നും, സ്റ്റേഷനിലെത്തുന്ന പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് മുഖ്യമന്ത്രി യോഗം വിളിപ്പിച്ച് പൊലീസുകാരെ പഠിപ്പിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Also Read:പിതാവ് ഓടിച്ച കാർ ദേഹത്ത് കയറി കുഞ്ഞിന് ദാരുണാന്ത്യം
‘പ്രതിയായി സ്റ്റേഷനില്‍ എത്തുന്ന പെണ്‍കുട്ടികളോട് തന്നെ മാന്യമായി പെരുമാറേണ്ടതുണ്ട്. ഇവിടെ വാദിയായി എത്തിയിട്ടും മോശമായി പെരുമാറി. തെറ്റായ ഉദ്യോഗസ്ഥന്മാര്ക്കെതിരെ നടപടിയെടുക്കാത്തതെന്താണ്. അവരെ മുഴുവന്‍ പരസ്യമായി സംരക്ഷിക്കേണ്ട എന്തു ബാധ്യതയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുള്ളത്’, പ്രതിപക്ഷ നേതാവ് വിമർശിച്ചു.
‘ഇന്ന് കൊയിലാണ്ടിയിലെ ഒരു പെണ്‍കുട്ടി, പൊലീസില്‍ പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിെല്ലയെന്ന വാര്‍ത്ത കേട്ടു. ഇത്തരം പൊലീസുകാര്‍ക്കെതിരെ നീങ്ങാന്‍ നിയമ സഹായം നല്‍കാന്‍ കോണ്‍ഗ്രസ് അഭിഭാഷക ടീമിനെ ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്’, വി.ഡി സതീശന്‍ കൂട്ടിച്ചേർത്തു.
Post Your Comments