കൊച്ചി : തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഖത്തീബ് പ്രാര്‍ത്ഥിച്ച് തുപ്പിയെന്ന പിസി ജോര്‍ജിന്റെ പരാമര്‍ശത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍. ജനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം മുന്‍കൂട്ടി കണ്ട് അവസരം കിട്ടിയപ്പോള്‍ അദ്ദേഹം അന്ന് ചെയ്തന്നെ ഉള്ളൂയെന്നും അതിനെ പ്രാര്‍ത്ഥനയായി കണ്ട പിസി ജോര്‍ജാണ് യഥാര്‍ത്ഥ മണ്ടനെന്നും നുസൂര്‍ പറഞ്ഞു. വര്‍ഗ്ഗീയ വിവാദങ്ങളുടെ പട്ടികയിലേക്ക് ബോധപൂര്‍വ്വം ‘തുപ്പല്‍ ‘വിവാദവും കടന്നുവരികയാണെന്നും നുസൂര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നുസൂറിന്റെ പ്രതികരണം.
Read Also : അജ്ഞാതജീവി വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു
കുറിപ്പിന്റെ പൂർണരൂപം :
വർഗ്ഗീയ വിവാദങ്ങളുടെ പട്ടികയിലേക്ക് ബോധപൂർവ്വം “തുപ്പൽ “വിവാദവും കടന്നുവരികയാണ്. ആത്മീയത അതിരുവിട്ടാൽ ആത്മീയ ഭ്രാന്തിലേക്ക് പോകും. അതിനുള്ള വഴി ഭ്രാന്തിന്റെ ചികിത്സയാണ്. അല്ലാതെ അവരെ ആരാധിക്കലല്ല. ഞാൻ ഒരു മത പണ്ഡിതനല്ല. ബോധപൂർവ്വം ഈ വിവാദം സൃഷ്ടിച്ചവരോടും ആ ആചാരങ്ങൾക്ക് ആരെങ്കിലും അടിമപ്പെട്ടിട്ടുണ്ടെങ്കിലും പരിമിതമായ അറിവിൽ പറയട്ടെ, ഇത് ഇസ്ലാം മതം അനുശാസിക്കുന്നതല്ല. ഒഴുകുന്ന വെള്ളത്തിലോ, വഴിവക്കിലോ തുപ്പുന്നതിനെ നിഷിദ്ധമാക്കിയ മതത്തിന്റെ വക്താക്കളാരെങ്കിലും ഇത്തരത്തിൽ പ്രവർത്തിച്ചാൽ നിയമപരമായി കൈകാര്യം ചെയ്യാൻ സർക്കാർ മടിക്കേണ്ട കാര്യമില്ല. കാരണം “തുപ്പൽ “എന്നത് മനുഷ്യ വിസർജ്ജ്യമാണ്.ഇത്തരത്തിലാണ് ഈ മതവിഭാഗത്തിന്റെ ഹോട്ടലുകളെല്ലാം മുന്നോട്ട് പോകുന്നതെന്നും അതാണ് ഹലാൽ എന്ന വാക്കിനർത്ഥം എന്നും പറഞ്ഞാൽ അതിന്റെ അസുഖം ചികിൽസിച്ചാൽ മാറുന്നതുമല്ല. പി സി ജോർജ്ജ് പറഞ്ഞത്.
“2016 ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഖത്തീബ് ആദ്ദേഹത്തിനെ പ്രാർത്ഥിച്ചു തുപ്പി ” എന്നതാണ്. വാസ്തവത്തിൽ ആ ഖത്തീബിനെ ഞാൻ അനുമോദിക്കുന്നു. ഇന്ന് ജനങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം ജോർജ്ജിന്റെ മനസ്സ് മുൻകൂട്ടി കണ്ട് അവസരം കിട്ടിയപ്പോൾ അദ്ദേഹം അന്ന് ചെയ്തന്നെ ഉള്ളൂ. അതിനെ പ്രാർത്ഥനയായി കണ്ട ജോർജ്ജ് ആണ് യഥാർത്ഥ മണ്ടൻ. അറേബ്യൻ ഭക്ഷണം കേരള വിപണി കീഴടക്കുന്നതും അതാണ് മുസ്ലീം സമൂഹത്തിന്റെ സാമ്പത്തിക സ്രോതസ്സ് എന്നും ചിന്തിച്ചു കൊണ്ടാണ് ഹലാൽ വിവാദമെങ്കിൽ അതിനെ വർഗ്ഗീയ ചിന്താഗതിയെന്നല്ലേ പറയാൻ കഴിയൂ.ഓതി ഊതുന്നവരും ഓതിയ വെള്ളം കുടിക്കുന്നവരും കെട്ടിപ്പിടിക്കുന്നവരും ചുംബിക്കുന്നവരും തലയിൽ ചവിട്ടുന്നവരും മുട്ടയും തേങ്ങയും അങ്ങനെ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾവരെ ആത്മീയതയുമായി കൂട്ടി കെട്ടുന്നവരുണ്ട്. അത് ചെയ്യുന്നവരുടെയും അനുഭവിക്കുന്നവരുടെയും മാനസികമായ ആശ്വാസമാണ്. അതുകൊണ്ട് ഗുണമുണ്ടോ ദോഷമുണ്ടോ എന്നൊന്നും പറയാൻ ഞാൻ ആളല്ല .
Read Also : സമരം അവസാനിപ്പിക്കില്ല: കേന്ദ്രം ചര്‍ച്ച നടത്തണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
കാരണം ഞാൻ യുക്തിവാദിയല്ല. പക്ഷെ അതിരുവിടുന്ന ആചാരങ്ങളെയും ഇല്ലാത്ത ആചാരങ്ങളുടെ പേരിലുള്ള വർഗ്ഗീയ മുതലെടുപ്പുകളെയും കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല. ലോക്സഭയിൽ ഒന്നെങ്കിലും നേടാനുള്ള സുരേന്ദ്രന്റെയും സംഘ്പരിവാറിന്റെയും നെട്ടോട്ടം സമുദായങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ടാകരുത്..
Post Your Comments