Latest NewsIndiaNews

സമരം അവസാനിപ്പിക്കില്ല: കേന്ദ്രം ചര്‍ച്ച നടത്തണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

27 വരെ മുൻ നിശ്ചയിച്ച പ്രകാരമുള്ള സമര പരിപാടികൾ നടക്കും . സർക്കാരിന്റെ പ്രതികരണം നോക്കി തുടർ സമര പരിപാടികൾ തീരുമാനിക്കും.

ന്യൂഡൽഹി: 27 ന് ചേരുന്ന യോഗത്തിൽ തുടർ സമര പരിപാടികളിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സംയുക്ത കിസാൻ മോർച്ച. മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്‌ കത്തയക്കുമെന്നും ചർച്ചക്ക്‌ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചതായെന്നും സംഘടന നേതാക്കൾ വ്യക്തമാക്കി. അതേസമയം വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നൽകും.

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും സമരം പിൻവലിക്കുന്നതിൽ കാത്തിരുന്നു തീരുമാനമെടുക്കാമെന്നാണ് സംയുക്ത കിസാൻ മോർച്ച തീരുമാനം. താങ്ങുവില സംബന്ധിച്ച് നിയമ പരിരക്ഷ ഉറപ്പാക്കണം, സമരത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന് സഹായധനം നൽകണം, കർഷകർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണം,ലഖിമ്പൂരിലെ കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ്മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്നും പുറത്താക്കണം എന്നി ആവശ്യങ്ങളിൽ പ്രധാനമന്ത്രിയോട് കർഷക സംഘടനകൾ ചർച്ച ആവശ്യപ്പെട്ടു.

Read Also: വിമാനയാത്രയ്ക്കിടെ യാത്രക്കാരന് പ്രഷർ കുറഞ്ഞ് തലചുറ്റൽ, സഹായവുമായി ഡോക്ടറായ കേന്ദ്രമന്ത്രി: പ്രധാനമന്ത്രിയുടെ അഭിനന്ദനം

27 വരെ മുൻ നിശ്ചയിച്ച പ്രകാരമുള്ള സമര പരിപാടികൾ നടക്കും . സർക്കാരിന്റെ പ്രതികരണം നോക്കി തുടർ സമര പരിപാടികൾ തീരുമാനിക്കും. കർഷകർ സമ്മർദ്ദം ശക്തമാക്കിയതോടെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നീക്കം സർക്കാർ ഊർജിതമാക്കി. പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലിന് ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരം നൽകും.

shortlink

Post Your Comments


Back to top button