KeralaLatest NewsNews

അന്‍ജനയും അബ്ദുൾ റഹ്‌മാനും പ്രണയത്തിലായിരുന്നു, ഞങ്ങൾ അഞ്ചുപേരാണെങ്കിലും ഒരുമനസ്സായിരുന്നു: സുഹൃത്ത് സല്‍മാന്‍

കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ ദുരൂഹതകളില്ലെന്ന് മരണപ്പെട്ട മുന്‍ മിസ് കേരള വിജയികളുടെ സുഹൃത്തും ഫാഷന്‍മോഡലുമായ ഇ.ഡി. സല്‍മാന്‍. അഞ്ച് പേരടങ്ങുന്ന ഒരു സുഹൃത്ത്ഗ്യാങ് ആയിരുന്നു തങ്ങളുടേതെന്നും അതിൽ മൂന്ന് പേരെ നഷ്ടമായെന്നും സൽമാൻ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. മിസ് കേരള അന്‍സി കബീര്‍, അന്‍ജന ഷാജന്‍ തുടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന വാഹനം സല്‍മാന്റേതായിരുന്നു. ഈ കാറാണ് നവംബര്‍ ഒന്നിന് അര്‍ധരാത്രിയോടെ അപകടത്തില്‍പ്പെട്ടത്. കാർ ഓടിച്ചിരുന്നത് സുഹൃത്തായ അബ്ദുൽ റഹ്‌മാൻ ആയിരുന്നു.

നവംബർ ഒന്നിന് കൊച്ചിയിൽ നടന്ന വാഹനാപകടത്തിലാണ് അന്‍സി കബീര്‍, അന്‍ജന ഷാജന്‍, സുഹൃത്തായ ആഷിഖ് എന്നിവർ മരണപ്പെട്ടത്. ബൈക്ക് യാത്രക്കാരന്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ പെട്ടെന്ന് തിരിച്ചതാണ് അപകടം സംഭവിക്കാനിടയാക്കിയതെന്നാണ് വാഹനം ഓടിച്ച അബ്ദുൽ റഹ്‌മാൻ വെളിപ്പെടുത്തിയതെന്ന് സൽമാൻ പറയുന്നു. യുവതികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹതയില്ലെന്നും ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി അബ്ദുള്‍റഹ്‌മാന്‍ വാഹനം ഇടത്തോട്ട് വെട്ടിച്ചതോടെ നിയന്ത്രണം വിട്ടാണ് കാർ മറിഞ്ഞതെന്ന് സൽമാൻ പറയുന്നു.

Also Read:ബംഗാളിൽ വികസന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രസഹായം വേണം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മമത

അപകടം നടന്ന ദിവസം നമ്പര്‍ 18-ലെ പാര്‍ട്ടിയില്‍ താനും പങ്കെടുക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ കണ്ണൂരില്‍ ഷൂട്ടിങ്ങുള്ളതിനാല്‍ തന്റെ വാഹനം സുഹൃത്തുക്കളെ ഏല്‍പ്പിച്ച് തിരികെ പോവുകയാണ് ചെയ്തതെന്നും സൽമാൻ വെളിപ്പെടുത്തുന്നു. നമ്പര്‍ 18 ഹോട്ടലില്‍ ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ അഞ്ചുപേരാണെങ്കിലും ഒരുമനസ്സായിരുന്നു. അപകടത്തില്‍ മൂന്നുപേരെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. മാസങ്ങളായി ഞങ്ങള്‍ പരസ്പരം കണ്ടിരുന്നില്ല. അബ്ദുള്‍റഹ്‌മാന്‍ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. അതിനാലാണ് അതിനുമുന്നെ ഒത്തുകൂടാമെന്ന് തീരുമാനിച്ചത്. 2017 ലാണ് അൻസിയെ പരിചയപ്പെടുന്നത്. അൻസി വഴി അന്‍ജനയെയും പരിചയപ്പെട്ടു. എന്റെ സുഹൃത്തുക്കളായിരുന്നു ആഷിഖും അബ്ദുള്‍റഹ്‌മാനും. അങ്ങനെയാണ് ഞങ്ങൾ അഞ്ച് പേർ അടങ്ങുന്ന ഒരു സംഘമായി മാറിയത്. ഇതിനിടെ അന്‍ജനയും അബ്ദുറഹ്‌മാനും പ്രണയത്തിലായി. പ്രണയബന്ധം ഇരുവരുടെയും മാതാപിതാക്കൾക്ക് അറിയാമായിരുന്നു. പക്ഷെ, വിധി അനുവദിച്ചില്ല’, സൽമാൻ പറയുന്നു.

Also Read:പതിനേഴുകാരിയായ ഭാര്യാസഹോദരിയെ പീഡിപ്പിച്ചു: യുവാവ് കുറ്റക്കാരനെന്ന് പോക്സോ അതിവേഗകോടതി

അതേസമയം, മുൻ മിസ് കേരള അൻസി കബീറിന് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്നും മോശപ്പെട്ട സൗഹൃദബന്ധങ്ങൾ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി പിതാവ് അബ്ദുൽ കബീർ രംഗത്ത് വന്നിരുന്നു. പക്വമതിയായ, വിവേകമുള്ള വ്യക്തിത്വമായിരുന്നു അൻസിയുടേതെന്നും എല്ലാവിധ ഉത്തമസ്വഭാവ ഗുണങ്ങളോടെയാണ് അൻസി വളര്‍ന്നതെന്നും പിതാവ് പറഞ്ഞു. വളരെ ബോൾഡായ അൻസിക്ക് സ്വന്തം കാര്യങ്ങൾ നോക്കാൻ അറിയാമെന്നും അതിനാല്‍ തെറ്റുകൾ ചെയ്യില്ലെന്നും മോശപ്പെട്ട കൂട്ടികെട്ടിലേക്കു പോകില്ലെന്നും തനിക്ക് ഉറപ്പാണെന്നും അബ്ദുള്‍ കബീര്‍ പറഞ്ഞു.

ഫോട്ടോ: മാതൃഭൂമി

shortlink

Related Articles

Post Your Comments

Related Articles


Back to top button