തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല പൂജയോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടി പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ഹബ്ബിന്റെ പ്രവര്‍ത്തനം ഇന്നുമുതല്‍ ആരംഭിക്കും. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ ബസില്‍ നിന്നും ഇറങ്ങി വിശ്രമിക്കുന്നതിനും ആവശ്യമെങ്കില്‍ വിരിവെയ്ക്കാനും ടോയ്‌ലറ്റ് സൗകര്യം പ്രയോജനപ്പെടുത്തുവാനും ഭക്ഷണം കഴിക്കുന്നതിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തും.
എല്ലാ ദീര്‍ഘദൂര സ്ഥലങ്ങളില്‍ നിന്നും വരുന്ന അയ്യപ്പ ഭക്തര്‍ക്ക് അതാത് ബസില്‍ തന്നെ പമ്പയിലേക്ക് നേരിട്ട് ടിക്കറ്റ് നല്‍കും. വിശ്രമത്തിന് ശേഷം പത്തനംതിട്ടയില്‍ നിന്നും അയ്യപ്പഭക്തര്‍ക്ക് ഇഷ്ടാനുസരണം തുടര്‍ന്ന് യാത്ര ചെയ്യുന്നതിന് പത്തനംതിട്ട പമ്പ ചെയിന്‍ സര്‍വീസുകള്‍ ക്രമീകരിക്കും. നിലവില്‍ 2 മണിക്കൂര്‍ വരെ ഈ ടിക്കറ്റുകള്‍ ഹബ്ബില്‍ തുടര്‍ന്ന് ഉപയോഗിക്കാനാകും. ഇത്തരം ടിക്കറ്റുകള്‍ പരിശോധിക്കുന്നതിന് ക്യൂ ആര്‍ കോഡ് ഉള്‍പ്പെടെയുള്ള സൗകര്യം ലഭ്യമാക്കും.
പത്തനംതിട്ടയില്‍ തിരികെ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ദീര്‍ഘദൂര ബസുകളില്‍ കയറി മടങ്ങിപോകാം. ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ക്ക് പത്തനംതിട്ടയില്‍ വിശ്രമം അടക്കമുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഇത്തരത്തിലുള്ള പ്രത്യേക സര്‍വീസുകള്‍ക്ക് വേണ്ടി പത്തനംതിട്ട ഡിപ്പോക്ക് വിവിധ ഡിപ്പോകളില്‍ നിന്നും 50 ബസുകള്‍ അധികമായി അനുവദിക്കുകയും ചെയ്തു.
Post Your Comments