IdukkiLatest NewsKeralaNattuvarthaNews

കെ റെയിലിന് വേണ്ടി കോടികള്‍ ചെലവഴിക്കുന്നു, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ പണം ചെലവാക്കില്ലേയെന്ന് കെ സുധാകരന്‍

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്ന വരെ സമരം തുടരുമെന്ന് സുധാകരന്‍ പറഞ്ഞു

ഇടുക്കി: കെ റെയിലിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്ന ഭീതിയില്‍ കഴിയുന്ന ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് പണം ചെലവാക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്ന വരെ സമരം തുടരുമെന്ന് സുധാകരന്‍ പറഞ്ഞു.

Read Also : വനിതകളുടെ പങ്കാളിത്തം കൂട്ടാനൊരുങ്ങി സിപിഎം: 75 വയസുകഴിഞ്ഞവരെ ചുമതലയില്‍ നിന്ന് ഒഴിവാക്കും

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തീര്‍ത്ത മനുഷ്യച്ചങ്ങല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്ടിപ്പെരിയാര്‍ ടൗണ്‍ മുതല്‍ വാളാര്‍ഡി വരെ നാലര കിലോമീറ്റര്‍ നീളത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. കേരള ജനതയ്ക്ക് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്നതായിരുന്നു മുദ്രാവാക്യം. അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഇടുക്കി ജില്ലയില്‍ മാത്രമായി സമര പരിപാടികള്‍ ഒതുങ്ങില്ലെന്നും സുധാകരന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ മരംമുറി ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button