MalappuramLatest NewsKeralaNattuvarthaNews

ഒഴുക്കിൽപെട്ട് കാണാതായ 14 കാരന്‍റെ മൃതദേഹം കണ്ടെത്തി

വെളിയങ്കോട് ബീവിപ്പടി സ്വദേശി കരുവീട്ടിൽ മനാഫിന്‍റെ മകൻ മിസ്ഹബ് (14)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്

പൊന്നാനി: കളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ 14 കാരന്‍റെ മൃതദേഹം കണ്ടെത്തി. വെളിയങ്കോട് ബീവിപ്പടി സ്വദേശി കരുവീട്ടിൽ മനാഫിന്‍റെ മകൻ മിസ്ഹബ് (14)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വെളിയങ്കോട് പത്തുമുറി പടിഞ്ഞാറുഭാഗം കടലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ആണ് സംഭവം. മൂന്ന് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ സുഹൃത്ത് വെള്ളത്തിൽ വീണതോടെ രക്ഷിക്കാനിറങ്ങിയതായിരുന്നു മിസ്ഹബ്. എന്നാൽ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മിസ്ഹബ് ഒഴുക്കിൽപെടുകയായിരുന്നു.

Read Also : വ്യക്തി വൈരാ​ഗ്യം : കേളകത്ത് യുവാവിന് കുത്തേറ്റു

തുടർന്ന് പൊന്നാനി പൊലീസ്, തീരദേശ പൊലീസ്, ഫയർഫോഴ്സ്, മത്സ്യ ബന്ധന ബോട്ടുകൾ എന്നിവർ ചേർന്ന് തിങ്കളാഴ്ച രാത്രി വരെ തെരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ മൃതദേഹം കടലിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button