കാസർകോട്: ഭർതൃഗൃഹത്തിൽ നിന്നും 125 പവൻ ആഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയ നവവധു തിരികെയത്തി. ഭർത്താവിന്റെ വീട്ടിൽ നിന്ന് യുവതി ഒളിച്ചോടിയെന്നായിരുന്നു ബന്ധുക്കൾ നൽകിയിരുന്ന പരാതി. കളനാട്ടുനിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെയാണ് യുവതി വിവാഹം കഴിഞ്ഞ് എത്തിയത്. അതിരാവിലെ ഭർത്തൃവീടിന്റെ സമീപത്തുനിന്ന് യുവതി സ്കൂളിൽ സഹപാഠിയായിരുന്ന യുവാവിന്റെ കാറിൽ കയറി പോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
യുവതിക്കും കാമുകനുമെതിരെ ഭർതൃവീട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും മംഗലാപുരത്തേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ അങ്ങോട്ടേയ്ക്ക് പോകാൻ തയാറെടുക്കുമ്പോഴാണ് ഇരുവരും തിരികെയെത്തിയത്.
യുവതിയെയും യുവാവിനെയും കോടതിയിൽ ഹാജരാക്കുമെന്നും ആർക്കൊപ്പം പോകണമെന്ന് യുവതിക്ക് തീരുമാനിക്കാമെന്നും ബേക്കൽ പോലീസ് ഇൻസ്പെക്ടർ യുപി വിപിൻ പറഞ്ഞു. ഒളിച്ചോടുമ്പോൾ കൊണ്ട് പോയ സ്വർണ്ണം തിരികെ നൽകുമെന്ന് യുവതി വ്യക്തമാക്കിയതായും ഇൻസ്പെക്ടർ പറഞ്ഞു.
Post Your Comments