ThiruvananthapuramNattuvarthaLatest NewsKeralaIndiaNews

സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് മൂന്നംഗ സംഘം ബോംബ് എറിഞ്ഞത്. തുടർന്ന് ഗേറ്റുകളും ജനലുകളും അടിച്ച് തകർക്കുകയായിരുന്നു. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് ഷിജുവും കുടുംബവും രക്ഷപെട്ടത്.

Also Read:മോഡലുകളെ അജ്‍ഞാതവാഹനം മുൻപുള്ള ദിവസങ്ങളിലും പിന്തുടർന്നു: തൃശൂരിലെ ജനപ്രതിനിധി പൊലീസിന് മൊഴിനൽകി

ബൈക്കിലെത്തിയ സംഘം വാളുമായി വന്ന് വീടിന്റെ ഗേറ്റ് അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് ജനാലകളും മറ്റും അടിച്ച് തകർക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്ത് ഗുണ്ടാ സംഘങ്ങൾ ശക്തിപ്പെടുന്നതിന്റെ ഭാഗമാണ് അക്രമണമെന്നും സംശയിക്കുന്നുണ്ട്.

അതേസമയം, കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാടൻ ബോംബുകളാണ് അക്രമികൾ വീടിനു നേരെ എറിഞ്ഞത്. തുടർന്ന് കൊല്ലുമെന്ന് ഷിജുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button