ThiruvananthapuramLatest NewsKeralaNattuvarthaNews

സെപ്ടിക് ടാങ്കിന് മുകളിലൂടെ നടക്കവേ സ്ലാബ് തകർന്ന് കുഴിയിൽ വീണു : വയോധികയ്ക്ക് ഗുരുതര പരിക്ക്

വീഴ്ചയിൽ ശാരദയ്ക്ക് തലയ്ക്കും നട്ടെല്ലിനും ആണ് പരിക്കേറ്റത്

വിഴിഞ്ഞം: സെപ്ടിക് ടാങ്കിന് മുകളിലൂടെ നടക്കവേ സ്ലാബ് തകർന്ന് കുഴിയിൽ വീണ് വയോധികയ്ക്ക് ഗുരുതര പരിക്ക്. വെങ്ങാനൂർ വെണ്ണീയൂർ പനങ്ങോട് രമ്യാനിവാസിൽ ശാരദയാണ് (69) സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണത്. വീഴ്ചയിൽ ശാരദയ്ക്ക് തലയ്ക്കും നട്ടെല്ലിനും ആണ് പരിക്കേറ്റത്.

വീടിന് സമീപത്തെ സെപ്റ്റിക് ടാങ്കിന് മുകളിലൂടെ നടക്കവേ ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ശബ്ദം കേട്ട് ശാരദയുടെ ഭർത്താവ് സുരേന്ദ്രനും മറ്റ് കുടുംബാഗങ്ങളും എത്തിയപ്പോഴാണ് ഇവർ കുഴിയിൽ വീണ വിവരം അറിയുന്നത്. തുടർന്ന് അ​ഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വിഴി‌ഞ്ഞം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ ടാങ്കിനുള്ളിലിറങ്ങി വല ഉപയോഗിച്ച് ശാരദയെ കരയ്ക്ക് കയറ്റുകയായിരുന്നു.

Read Also : ച്യൂയിംഗത്തിന്‍റെയും ചോക്ലേറ്റിന്‍റെയും രൂപത്തിൽ ലഹരിമരുന്ന് : തിരുവനന്തപുരം സ്വദേശി എൻസിബി കസ്റ്റഡിയിൽ

ആദ്യം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ടി.കെ.അജയ്, അസി. സ്റ്റേഷൻ ഓഫീസർ ജയൻ, ഫയർമാൻമാരായ ഷിബി, രാകേഷ്, അനീഷ്, അമൽചന്ദ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button