MalappuramNattuvarthaLatest NewsKeralaNews

വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്​ ദാരുണാന്ത്യം

പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപാസിൽ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകൾ ഹാജാ മറിയമാണ് മരിച്ചത്

പാണ്ടിക്കാട്: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ്​ മരിച്ചു. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപാസിൽ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകൾ ഹാജാ മറിയമാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 5.45-നാണ് സംഭവം. കുട്ടിയെ കുളിപ്പിക്കാൻ വേണ്ടി പുറത്തിറങ്ങിയ മാതാവിനെ നായ് ആക്രമിക്കാൻ വന്നപ്പോൾ ഓടുന്നതിനിടെ കൈ തെന്നി കുട്ടി കിണറ്റിൽ വീഴുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു.

Read Also : ജിയോ ഇ-സിം പിന്തുണയടക്കം ആകർഷകമായ ഫീച്ചറുകൾ! ബോട്ടിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ എത്തി

മഞ്ചേരി അഗ്നിരക്ഷ നിലയത്തിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിലിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷപ്രവർത്തകർ സ്ഥലത്ത് എത്തി.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കൃഷ്ണകുമാർ കിണറ്റിൽ ഇറങ്ങിയാണ് കുട്ടിയെ പുറത്തെടുത്തത്. പാണ്ടിക്കാട് പൊലീസ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഞ്ചേരി അഗ്നിരക്ഷാ നിലയത്തിലെ ഓഫീസർമാരായ എം.വി. അനൂപ് ശ്രീലേഷ് കുമാർ, കെ.കെ. പ്രജിത്ത്, ഗണേഷ് കുമാർ, പാണ്ടിക്കാട് പൊലീസ്, പൊലീസ് വളന്റിയർമാർ, ട്രോമകെയർ പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button