തിരുവനന്തപുരം: മിഠായി രൂപത്തിലുള്ള ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ തിരുവനന്തപുരം സ്വദേശി നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിൽ. ഇയാളിൽ നിന്ന് വീര്യം കൂടിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്.
ച്യൂയിംഗത്തിന്‍റെയും ചോക്ലേറ്റിന്‍റെയും രൂപത്തിലായിരുന്നു ഇവ. സമ്മാന പൊതിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. 244 ഗ്രാം ആംഫെറ്റമിന്‍, 25 എല്‍എസ്‍ഡി സ്റ്റാമ്പ്, രണ്ട് ഗ്രാം മെതാക്വലോണ്‍ എന്നിവയാണ് പിടിച്ചെടുത്തത്.
Read Also : ദുരൂഹ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്ത ആൾക്ക് നേരെ ആക്രമണം : ഗുരുതര പരിക്ക്
ബെംഗലൂരുവില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലഹരിമരുന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. കൊറിയര്‍ സ്വീകരിക്കേണ്ടയാളെയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് എന്‍സിബി ചെന്നൈ വിഭാഗം വ്യക്തമാക്കി.
Post Your Comments