തിരുവനന്തപുരം: ഹലാല്‍ വിഷയത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ സംഘടനകളുണ്ടെന്നും ഹലാല്‍ ചര്‍ച്ചകള്‍ അനാവശ്യമാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്. ഹലാല്‍ വിഷയത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും വിഡി സതീശന് ആരോപിച്ചു. ഇക്കാര്യത്തിൽ സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും സതീശന് ആവശ്യപ്പെട്ടു.
സില്‍വര്‍ലൈന്‍ പദ്ധതിയെപ്പറ്റി ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് പാതയ്ക്കായി വാശിപിടിക്കുന്നതെന്നും വിഷയത്തില്‍ ധാരണ ഇല്ലാത്തതിനാലാണ് സിപിഎം ആക്ടിംഗ് സെക്രട്ടറി പ്രതികരിക്കാത്തതെന്നും സതീശന് പറഞ്ഞു. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പദ്ധതി കേരളത്തെ സംബന്ധിച്ച് അനാവശ്യമാണെന്നും സതീശൻ പറഞ്ഞു.
Post Your Comments