മോസ്കോ: റഷ്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1254 പേർ രാജ്യത്ത് രോഗബാധയേറ്റ് മരിച്ചു. 37,120 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
Also Read:പൂജ അലങ്കോലപ്പെടുത്താൻ ശ്രമം: ബംഗ്ലാദേശിൽ യുവാവ് അറസ്റ്റിൽ
ജനങ്ങളുടെ അലംഭാവവും വാക്സിൻ വിമുഖതയുമാണ് റഷ്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരാൻ കാരണമെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. റഷ്യയിൽ ഇതുവരെ ആകെ ജനസംഖ്യയുടെ നാൽപ്പത് ശതമാനം പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്.
യൂറോപ്പിൽ കൊവിഡ് മരണ നിരക്കിൽ റഷ്യയാണ് മുന്നിൽ. യൂറോപ്പിൽ കൊവിഡ് വ്യാപനം പടർന്ന് പിടിക്കുകയാണ്. മിക്ക രാജ്യങ്ങളും ലോക്ക്ഡൗൺ വീണ്ടും പ്രഖ്യാപിച്ചു. ഇതിനെതിരെ പലയിടങ്ങളിലും ജനങ്ങൾ പ്രതിഷേധിക്കുകയാണ്. മിക്കയിടങ്ങളിലും കലാപ സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments