ഢാക്ക: പൂജ പന്തലിലേയ്‌ക്ക് ഖുറാനുമായി കടന്ന് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതിന് യുവാവ് അറസ്റ്റിൽ. ബംഗ്ലാദേശിലെ സിൽഹെറ്റ് ഡിവിഷനിലെ ഹബീബ്ഗഞ്ച് ടൗണിലെ ചൗധരി ബസാർ മേഖലയിലാണ് സംഭവം. നവഖാലി ഡിവിഷനിലെ ബേഗംഗഞ്ച് ലുയിതാപൂർ ഗ്രാമത്തിലുള്ള മിസാൻ (25 ) ആണ് പിടിയിലായത്.
Also Read:യൂറോപ്യൻ രാഷ്ട്രീയത്തെ വിഴുങ്ങി കൊവിഡ്: നിർബ്ബന്ധിത വാക്സിനേഷനും ലോക്ക്ഡൗണിനുമെതിരെ ജനങ്ങൾ തെരുവിൽ
പൂജ നടക്കുന്ന പന്തലിനു പിന്നിലൂടെ മിസാൻ അകത്തേക്ക് കടക്കാൻ ശ്രമിക്കവേയാണ് നാട്ടുകാർ പിടികൂടിയത്. പിടികൂടിയപ്പോൾ ഇയാളുടെ പക്കൽ ഖുറാൻ പകർപ്പ് ഉണ്ടായിരുന്നതായും കണ്ടെത്തി. പൂജാ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ കഴിഞ്ഞ മാസം വർഗീയ കലാപം ഉണ്ടായിരുന്നു.
സമാനമായ സംഭവമാണ് കഴിഞ്ഞ മാസം ബംഗ്ലാദേശിൽ കലാപത്തിന് വഴിമരുന്നിട്ടത്. ദുർഗാ ദേവീ പന്തലിൽ ഖുറാൻ കൊണ്ടുവച്ച 35 കാരനായ ഇഖ്ബാൽ ഹുസൈൻ എന്ന യുവാവിനെ കഴിഞ്ഞ മാസം പോലീസ് പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് ബംഗ്ലാദേശിൽ അരങ്ങേറിയ വർഗീയ കലാപത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു.
Post Your Comments