KeralaLatest NewsNews

‘ലളിതമായി വിവാഹം നടന്നു എന്ന് പോസ്റ്റിടുകയും അത്‌ വാർത്തയാകുകയുമാണ്‌ കേരളത്തിന്റെ ഒരു ദുരന്തം’: എൻ.എസ് മാധവൻ

ലളിതമായി വിവാഹം നടന്നു എന്ന് പോസ്റ്റിടുകയും അത്‌ വാർത്തയാകുകയുമാണ്‌ കേരളത്തിന്റെ ഒരു ദുരന്തമെന്ന് സാഹിത്യകാരൻ എൻ.എസ് മാധവൻ. സി.പി.എം നേതാവും വാമനപുരം എം.എൽ.എയുമായ ഡി.കെ. മുരളിയുടെയും ആർ. മായയുടെയും മകൻ ബാലമുരളിയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. ലളിതമായ ചടങ്ങുകൾ മാത്രം ഉൾപ്പെടുത്തി നടത്തിയ വിവാഹത്തിന് സഖാക്കൾ വൻ പ്രചാരണം നൽകിയിരുന്നു. ഇതിനെയാണ് എൻ.എസ് മാധവൻ പരിഹസിക്കുന്നത്.

വിവാഹത്തെ കുറിച്ച് എം.എൽ.എ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

ബഹുമാന്യരേ, പ്രിയരേ, ഞങ്ങളുടെ കുട്ടികൾ ബാലമുരളിയും അനുപമയും വിവാഹിതരായി. മുൻപ് സൂചിപ്പിച്ചതുപോലെ ഇരുവരുടെയും കുടുംബാംഗങ്ങൾ ഒത്തുകൂടിയ സദസ്സിൽവച്ച് ലളിതമായി വിവാഹം നടന്നു. ഈ സന്ദർഭത്തിൽ ഞങ്ങളുടെ തീരുമാനത്തെ പിന്തുണച്ച് സ്നേഹം പകർന്നവർക്കും, നവമാധ്യമങ്ങൾ വഴിയും നേരിട്ടും മനസ്സുകൊണ്ടും ആശീർവാദവും ആശംസകളും നേർന്നവർക്കും, എല്ലാവർക്കും മനസ്സുനിറഞ്ഞ നന്ദി രേഖപെടുത്തുന്നു.

സംഭവം വാർത്തയായതോടെ എൻ.എസ് മാധവൻ പരിഹസിച്ച് രംഗത്തെത്തി. ‘ലളിതമായി വിവാഹം നടന്നു എന്ന് പോസ്റ്റിടുകയും അത്‌ വാർത്തയാകുകയുമാണ്‌ കേരളത്തിന്റെ ഒരു ദുരന്തം’ അദ്ദേഹം ട്വീറ്റ് ചെയ്തു. വിവാഹത്തെ പുകഴ്ത്തി മന്ത്രി ശിവൻകുട്ടിയും രംഗത്തെത്തി. ആരെയും ക്ഷണിക്കാതെ ലളിതമായി നടത്തിയ വിവാഹം.സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടത്തിയ വിവാഹത്തിന് പിന്നാലെ, ആറ്‌ അഗതിമന്ദിരങ്ങൾക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി എന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button