KeralaLatest NewsNews

അതിജീവിത സഹതാപം നേടാൻ ശ്രമിക്കുന്നു, രണ്ടു പെണ്‍മക്കളുടെ അച്ഛനാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത്: എന്‍എസ് മാധവൻ

ദിലീപ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച വാര്‍ത്തയുടെ ചിത്രം സഹിതമാണ് എൻ എസ് മാധവന്റെ ട്വീറ്റ്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട നടൻ ദിലീപ് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച അപേക്ഷയിൽ മുൻ ഭാര്യയ്ക്കും അതിജീവിതയ്ക്കും എതിരെ ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിജീവിതയും പ്രോസിക്യൂഷനും മഞ്ജുവാര്യരും ഉന്നത പോലീസ് ഓഫീസറും സിനിമാ രംഗത്തെ ചിലരും ചേര്‍ന്നു തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നു ദിലീപ് പറയുന്നു. ദിലീപിന്റെ ഈ ആരോപണങ്ങളെക്കുറിച്ചുള്ള പത്ര വാർത്ത പങ്കുവച്ചുകൊണ്ട് എഴുത്തുകാരന്‍ എന്‍എസ് മാധവൻ നടത്തിയ പ്രതികരണം ശ്രദ്ധനേടുന്നു.

read also: കോമൺവെൽത്ത് ഗെയിംസ് 2022, രണ്ടാം ദിനം: മെഡൽ പ്രതീക്ഷയുമായി ഇന്ത്യ, മുഴുവൻ ഷെഡ്യൂൾ

‘ബലാത്സംഗത്തിന് ഇരയായ ഒരാളെ കുറിച്ച് നിങ്ങൾക്ക് പറയാൻ കഴിയുന്ന ഏറ്റവും നിർവികാരമായ കാര്യം. അതിജീവിച്ചയാൾ സഹതാപം നേടാൻ ശ്രമിക്കുകയാണെന്ന് 2 പെൺമക്കളുള്ളയാൾ പറയുന്നു’- എന്നാണു ദിലീപ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച വാര്‍ത്തയുടെ ചിത്രം സഹിതം എൻ എസ് മാധവന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button