KasargodKeralaNattuvarthaLatest NewsNews

ഭർതൃവീട്ടിൽ നിന്നും നവവധു കാമുകനൊപ്പം കടന്നു: പോയത് 125 പവൻ സ്വർണാഭരണങ്ങളുമായി

കാസർകോട്: വിവാഹം നടന്ന് ഒരു മാസത്തിനുള്ളിൽ നവവധു കാമുകനൊപ്പം കടന്നു. ഭർതൃവീട്ടിൽ നിന്നും യുവതി കാമുകനൊപ്പം പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിവാഹത്തിന് വീട്ടുകാർ നൽകിയ 125 പവൻ സ്വർണാഭരണങ്ങളുമായാണ് യുവതി പോയത്. രണ്ടു ദിവസം മുമ്പ് കാസർകോട് ബേക്കലിൽ നടന്ന സംഭവത്തിൽ അതിരാവിലെ യുവതി, പുറത്ത് കാത്തുകിടന്ന കാമുകനൊപ്പം കാറിൽ കയറി പോക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഭർതൃവീട്ടുകാർ നൽകിയ പരാതിയിന്മേൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട താമസക്കാരനായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന് പോലീസ് കണ്ടെത്തി. ഇയാൾ സ്കൂൾ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നുവെന്നും ഇവർ പ്രണയത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കെ റെയിൽ വിഷയത്തിൽ ബാധിക്കുന്നവർക്കൊപ്പം, ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ല : സുരേഷ് ഗോപി

ഭർതൃവീട്ടുകാരുടെ കണ്ണുവെട്ടിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി കാമുകനൊപ്പം പോയത്. മൊബൈൽഫോൺ ടവർ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയും കാമുകനും മംഗളുരുവിൽ ഉണ്ടെന്ന് വിവരം ലഭിച്ചതായും ഇവരെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button