പത്തനംതിട്ട: കനത്തമഴയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് സന്നിധാനത്തേയ്ക്ക് തീര്‍ത്ഥാടകരെ കടത്തിവിട്ടു തുടങ്ങി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ എത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
Read Also : ബസ് ചാര്‍ജ് വര്‍ധനവില്‍ സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രിയുടെ ചര്‍ച്ച ഇന്ന്
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ജലനിരപ്പ് കുറയുന്നത് അനുസരിച്ച് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നിലയ്ക്കല്‍ കഴിയുന്ന തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സാധ്യമാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ദര്‍ശനം അനുവദിക്കാനാണ് തീരുമാനം.
Post Your Comments