ന്യൂഡല്‍ഹി: കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള പാര്‍ട്ടികള്‍ കര്‍ഷകരെ പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം പാര്‍ട്ടികള്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ബിജെപി പ്രശ്‌നം പരിഹരിക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
Read Also : ഭീകരാക്രമണ ആസൂത്രണം പൊളിച്ച് സൈന്യം: ഒഡീഷയില്‍ ഒളിപ്പിച്ച നിലയില്‍ ഐഇഡി സ്‌ഫോടക വസ്തു കണ്ടെത്തി
വിവാദ കര്‍ഷക നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണിത്. കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള ഇത്തരം പാര്‍ട്ടിയിലൂടെ രൂപീകൃതമാകുന്ന സര്‍ക്കാരുകള്‍ക്ക് കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പേരില്‍ വന്‍ പ്രഖ്യാപനങ്ങള്‍ അവര്‍ നടത്തുന്നുണ്ടെങ്കിലും ഒരു പൈസ പോലും കര്‍ഷകര്‍ക്ക് കിട്ടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പിഎം കിസാന്‍ സമ്മാന്‍ നിധിയിലൂടെ വിത്ത് വിതയ്ക്കുന്നത് മുതല്‍ ഉല്പന്നം ചന്തയിലെത്തുന്നതുവരെയുള്ള എല്ലാ സഹായവും ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കോടികളാണ് നേരിട്ട് നല്‍കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments