തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. പച്ചക്കറി പലവ്യഞ്ജനം എന്നിവയുടെ വിലയാണ് ദിനം പ്രതി അധികരിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Also Read:കടുവയുടെ ആക്രമണം : എസ്റ്റേറ്റ് തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്, ഒരാൾക്ക് വീണ് പരിക്ക്
കഴിഞ്ഞയാഴ്ച്ച കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ വില 80 രൂപയാണ്. മുരിങ്ങയ്ക്കയുടെ വില 30 ല്‍ നിന്ന് 120 ആയി ഉയർന്നിട്ടുണ്ട്. ചെറിയ ഉള്ളിയുടെ വില 28 നിന്ന് 55 ലേക്കാണ് ഉയര്‍ന്നത്. ദിനംപ്രതിയാണ് ഇപ്പോൾ പച്ചക്കറികളുടെയും വില വർധിക്കുന്നത്.
അതേസമയമം, വില കൂടിയതോടെ സാധനങ്ങൾ വാങ്ങാനുള്ള ആളുകളുടെ എണ്ണവും കുറഞ്ഞു. ഇറക്കുമതിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സംസ്ഥാനത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് കണ്ടെത്തൽ.
Post Your Comments