അമേരിക്ക: ഹവായ് ദ്വീപില്‍ മദ്യമൊഴുകുന്ന അരുവി കണ്ടെത്തിയത് അത്ഭുതമാകുന്നു. ഓടയില്‍ നിന്നെത്തുന്ന വെള്ളം കലര്‍ന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയതിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഹവായിലെ ഒവാഹു ദ്വീപിലെ അരുവിയില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുള്ളതായി കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
Also Read:പാക് പ്രധാനമന്ത്രി ബഡേ ഭായി എന്ന് സിദ്ധു: പാർട്ടിക്കുള്ളിലും പുറത്തും വിവാദം
നിലവിൽ നദിയിലുള്ളത് 1.2 ശതമാനം ആല്‍ക്കഹോള്‍ ആണ്. അതായത് ബിയറുകളില്‍ അടങ്ങുന്ന അത്രയും കുറഞ്ഞ ആല്‍ക്കഹോള്‍. ഇതിനെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍
ഓടയിലൂടെ ഒഴുകിയെത്തിയ ആല്‍ക്കഹോള്‍ ആണ് അരുവിയിലെ ജലത്തെ മലിനമാക്കുന്നതായി കണ്ടെത്തിയത്.
എന്നാൽ നദിയ്ക്ക് തൊട്ടടുത്ത് തന്നെയുള്ള ഹവായിയിലെ ലഹരി പാനീയ വിതരണക്കാരായ പാരഡൈസ് ബീവറേജസിന് ഈ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്നാണ് വിദഗ്ദർ കരുതുന്നത്. ഈ പ്രദേശത്ത് കമ്പനിയ്ക്ക് ഒരു സംഭരണ ശാലയുണ്ട്.
Post Your Comments