Latest NewsKeralaNews

ഹോട്ടലുകൾക്കെതിരെ വ്യാജ പ്രചാരണം : പ്രതി​ഷേധവുമായി വ്യാപാരികൾ

വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ​അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്

മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ ഹോട്ടലുകൾക്കു​ നേരെ നടത്തുന്ന കുപ്രചാരണത്തിനെതിരെ കേരള ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ്​ അസോസിയേഷൻ ​. സമൂഹത്തെ വർഗീയമായി വിഭജിക്കുന്ന തരത്തിൽ നിരന്തരമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിച്ചി​ല്ലെങ്കിൽ പ്രതിഷേധത്തിനിറങ്ങാനാണ്​ ഹോട്ടൽ വ്യാപാരികളു​ടെ തീരുമാനമെന്ന് ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.

Also Read :  പ്രമേഹം കുറയ്ക്കാന്‍ തുളസിയില..!!

വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ​അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്​. ഒരു മതവിഭാഗത്തി​ന്റെ ഹോട്ടലുകളിൽനിന്ന്​ ഭക്ഷണം കഴിക്കരുതെന്ന്​ ഒരുകൂട്ടരും മറ്റൊരു വിഭാഗത്തി​ന്റെ ഹോട്ടലുകളിൽനിന്ന്​ ഭക്ഷണം കഴിക്കരുതെന്ന്​ മറ്റൊരു കൂട്ടരും പ്രചാരണം നടത്തു​ന്നു. ഇത്തരത്തിൽ രാഷ്​ട്രീയനേട്ടം കൊയ്യാൻ കാത്തുനിൽക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാണ്​ വ്യാപാരികളുടെ ​ ആവശ്യം.

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ജീവിക്കാൻ പ്രയാസപ്പെടുന്ന വ്യാപരികളെ വീണ്ടും ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം ചെയ്തികൾക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ഹോട്ടൽ വ്യാപാരികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button