MollywoodLatest NewsKeralaCinemaNewsEntertainment

കെ.പി.എസ്.സി ലളിതയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തതിനെതിരെ ഉയർന്ന വിമർശനം; പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റ്: സുരേഷ് ഗോപി

കെപിഎസി ലളിതയുടെ ചികിത്സ സർക്കാർ ഏറ്റെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി. സർക്കാരിന്റെ മുന്നിൽ അപേക്ഷ വന്നതുകൊണ്ടാകും കെപിഎസി ലളിതയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിന്റെ സത്യസന്ധതയിൽ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അത് അന്വേഷിച്ച് കണ്ടെത്തുകയാണ് വേണ്ടതെന്നും അല്ലാതെ ഇങ്ങനെ പുലഭ്യം പറയുകയല്ല ചെയ്യേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read:കോവിഡ് ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടര്‍മാരെ ലൈംഗികമായി പീഡിപ്പിച്ചു: രണ്ട് പുരുഷ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

‘നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാകും. അത് സര്‍ക്കാര്‍ പരിശോധിച്ചു. അവർക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതു കൊണ്ടാകും ഇങ്ങനെയൊരു തീരുമാനം അവർ സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് ചികിത്സ സഹായം നല്‍കാറുണ്ട്. 36 പേര്‍ക്ക് സഹായം താനും നല്‍കിയിട്ടുണ്ട്. 2 കോടി 80 ലക്ഷം രൂപ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. ലളിത ചേച്ചി ആ വിഭാഗത്തിൽപെടുന്നുണ്ടോ എന്നത് സർക്കാർ നിശ്ചയിട്ടുണ്ട്. സർക്കാരിന്റെ സത്യസന്ധതയിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ നിങ്ങൾ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെക്കുറിച്ച് ഇപ്പോള്‍ പുലഭ്യം പറയുകയല്ല വേണ്ടത്’, സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം, കെ.പി.എസ്.സി ലളിതയുടെ ചികിത്സാ സൗകര്യത്തിനു സംസ്ഥാന സർക്കാർ പണം ചിലവാക്കുന്നതിനെതിരെ സോഷ്യൽ മീഡിയകളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇത്തരം പ്രചാരണങ്ങൾക്ക് മറുപടി നല്കുകയായിരുന്നു സുരേഷ് ഗോപി.

shortlink

Related Articles

Post Your Comments

Related Articles


Back to top button